Challenger App

No.1 PSC Learning App

1M+ Downloads

രണ്ടാം ലോക യുദ്ധത്തിന്റെ അന്ത്യവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ,ശരിയായത് ഏതെല്ലാം?

  1. 1945 മെയ് 17 ന്,ഹിറ്റ്ലർ ആത്മഹത്യ ചെയ്തു
  2. ഹിറ്റ്ലറുടെ ആത്മഹത്യയോടെ ജർമ്മൻ സായുധ സേന സഖ്യകക്ഷികൾക്ക് നിരുപാധികം കീഴടങ്ങി
  3. ജപ്പാൻ കീഴടങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് ഓഗസ്റ്റ് 6ന് ഹിരോഷിമയിലും ഓഗസ്റ്റ് 9ന്  നാഗസാക്കിയിലും  അമേരിക്ക ആറ്റംബോംബ് പ്രയോഗിച്ചു.

    A1, 2

    Bഇവയൊന്നുമല്ല

    Cഎല്ലാം

    D2, 3 എന്നിവ

    Answer:

    D. 2, 3 എന്നിവ

    Read Explanation:

    • 1945 ഏപ്രിൽ 30ന്, സോവിയറ്റ് സൈന്യം നഗരം വളഞ്ഞപ്പോൾ നാസി ജർമ്മനിയുടെ നേതാവ് അഡോൾഫ് ഹിറ്റ്‌ലർ ബെർലിനിലെ തന്റെ ബങ്കറിൽ ആത്മഹത്യ ചെയ്തു.
    • ഇതോടെ , ജർമ്മൻ സായുധ സേന 1945 മെയ് 8-ന് സഖ്യകക്ഷികൾക്ക് നിരുപാധികം കീഴടങ്ങി.
    • ഇതോടെ യൂറോപ്പിലെ യുദ്ധം ഔപചാരികമായി അവസാനിച്ചു .
    • ഈ ദിവസം യൂറോപ്പിലെ വിജയ ദിനമായി (Victory in Europe)(VE)) ആഘോഷിക്കുന്നു.
    • ഇതിന് ശേഷവും  ജപ്പാൻ കീഴടങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് ഓഗസ്റ്റ് 6ന് ഹിരോഷിമയിലും ഓഗസ്റ്റ് 9ന്  നാഗസാക്കിയിലും  അമേരിക്ക ആറ്റംബോംബ് പ്രയോഗിച്ചു.
    • രണ്ട് നഗരങ്ങളും  പൂർണ്ണമായി വെന്തിരിഞ്ഞു.
    • 1945 ഓഗസ്റ്റ് 14ന്  ജപ്പാൻ കീഴടങ്ങിയതോടെ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു

    Related Questions:

    മ്യൂണിക്ക് ഉടമ്പടിയെ ചരിത്രകാരൻമാർ എങ്ങനെയാണ് വിശേഷിപ്പിച്ചിരിക്കുന്നത് ?
    ' Brown Shirts ' was a
    ഏതു സമ്മേളനത്തിന്റെ തീരുമാനമനുസരിച്ചാണ് ജർമ്മനി വിഭജിക്കപ്പെട്ടത് ?
    പേൾ ഹാർബർ ആക്രമണ സമയത്ത് ജപ്പാൻ്റെ പ്രധാനമന്ത്രി ആരായിരുന്നു?

    രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട ചില പ്രസ്ഥവനകളാണ് ചുവടെ നൽകിയിരിക്കുന്നത്.ശരിയായവ കണ്ടെത്തുക:

    1. സോവിയറ്റ് യൂണിയൻ്റെയും അമേരിക്കയുടെയും കടന്നു വരവ് രണ്ടാം ലോകയുദ്ധത്തിന്റെ ഗതി മാറ്റിമറിച്ചു
    2. കീഴടങ്ങാൻ വിസമ്മതിച്ച് മുസ്സോളിനി ആത്മഹത്യ ചെയ്തു.
    3. 1945 ആഗസ്റ്റ് 6 ന് അമേരിക്ക ലിറ്റിൽബോയ് എന്ന അണുബോംബ് ഹിരോഷിമയിലും ആഗസ്റ്റ് 9 ന് ഫാറ്റ്മാൻ എന്ന അണുബോംബ് നാഗസാക്കിയിലും വർഷിച്ചു.